Posted On
date_range Updated On
date_range ക്ഷേത്രദര്‍ശനത്തിന് ഫീസ്: പരാതി പരിശോധിക്കണമെന്ന് കോടതി
മുംബൈ: നാസിക്കിലെ പ്രസിദ്ധമായ ത്ര്യംബകേശ്വര്‍ ശിവക്ഷേത്രത്തില്‍ ദര്‍ശനത്തിന് 200 രൂപ ഫീസ് നല്‍കണമെന്ന നിബന്ധന ചോദ്യംചെയ്ത് ബോംബെ ഹൈകോടതിയില്‍ ഹരജി. ഹരജി പരിഗണിച്ച കോടതി, മുംബൈയിലെ ചാരിറ്റി കമീഷണറോട് വിഷയം പരിശോധിക്കാന്‍ ആവശ്യപ്പെട്ടു.
ജില്ല ജഡ്ജിയുടെ നേതൃത്വത്തിലുള്ള ക്ഷേത ട്രസ്റ്റാണ് ചാര്‍ജ് ഈടാക്കിയുള്ള ദര്‍ശനത്തിന് ഓരോരുത്തരില്‍നിന്നും 200 രൂപ വാങ്ങുന്നതെന്ന് പരാതിയില്‍ പറഞ്ഞു. ക്ഷേത്ര ട്രസ്റ്റികളിലൊരാളായ ലളിത ഷിന്‍ഡെയാണ് ഹൈകോടതിയെ സമീപിച്ചത്. ഫീസ് ഈടാക്കല്‍ ഭക്തരോടുള്ള വിവേചനമാണെന്ന് അവര്‍ പരാതിയില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.