Representational Image

പെൺകുട്ടിയെ പീഡിപ്പിച്ചെന്ന്; ഝാർഖണ്ഡിൽ ഗായകനെ തല്ലിക്കൊന്നു

റാ​ഞ്ചി: മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ച് 35കാ​ര​നാ​യ നാ​ടോ​ടി ഗാ​യ​ക​​നെ ത​ല്ലി​ക്കൊ​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളാ​യ മൂ​ന്നു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നാ​ഗ്പു​രി ഗാ​ന​ങ്ങ​ൾ പാ​ടി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ ഡേ​വി​ഡ് മി​ൻ​സ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

റാ​ഞ്ചി​യി​ൽ​നി​ന്ന് 30 കി​ലോ​മീ​റ്റ​ർ അ​ക​ലെ ത​ത്കു​​ണ്ടോ ഗ്രാ​മ​ത്തി​ൽ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ വ​ടി​ക​ളു​മാ​യെ​ത്തി ഗാ​യ​ക​നെ മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

Tags:    
News Summary - Tribal Singer in Jharkhand Fatally Assaulted Amid Allegations of Molestation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.