കെ.എസ്​.എഫ്​.ഇയിലെ ഇടപാടുകൾ സുതാര്യം; വിജിലൻസിനെതിരെ ഐസക്​

തിരുവനന്തപുരം: കെ.എസ്​.എഫ്​.ഇയിലെ വിജിലൻസ്​ നടപടി​യെ വിമർശിച്ച്​ ധനമന്ത്രി തോമസ്​ ഐസക്​. നിയമം എന്തെന്ന്​ തീരുമാനിക്കേണ്ടത്​ വിജിലൻസല്ല. കെ.എസ്​.എഫ്​.ഇയിലെ ഇടപാടുകൾ സുതാര്യമാണ്​. കെ.എസ്​.എഫ്​.ഇയിലെ പണം ട്രഷറിയിൽ അടക്കേണ്ടതില്ല. കെ.എസ്​.എഫ്​.ഇ വാണിജ്യ സ്ഥാപനമാണെന്നും ഐസക്​ ചൂണ്ടിക്കാട്ടി.

കിഫ്​ബിയുടെ മസാല ബോണ്ടിന്​ ആർ.ബി.ഐ അനുമതി ലഭിച്ചിട്ടുണ്ട്​. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്​ കേരളത്തിലെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുകയാണ്​ കേന്ദ്രസർക്കാർ ചെയ്യുന്നത്​. ബി.ജെ.പി അധ്യക്ഷൻ കെ.സുരേന്ദ്രന്​ എന്തും പറയാവുന്ന സ്ഥിതിയാണുള്ളതെന്നും ഐസക്​ പറഞ്ഞു.

കെ.എസ്​.എഫ്​.ഇയിൽ കള്ളപ്പണ നിക്ഷേപമുണ്ടെന്ന സംശയത്തെ തുടർന്ന്​ 40ഓളം ശാഖകളിൽ വിജിലൻസ്​ റെയ്​ഡ്​ നടത്തിയിരുന്നു. ഓപറേഷൻ ബചത്​ എന്ന പേരിലായിരുന്നു മിന്നൽ പരിശോധന. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.