ഹിമാചൽ ഹിമപാതത്തിൽ വിനോദസഞ്ചാരിയെ കാണാതായി

ഷിംല: ഹിമാചൽ പ്രദേശിലെ കോക്സറിലുണ്ടായ ഹിമപാതത്തിൽ വിനോദസഞ്ചാരിയെ കാണാതായി. ജയ്പൂർ സ്വദേശിയായ അങ്കൻഷാ (24)യെ ആണ് കാണാതായത്. ഇയാൾ ഹിമപാത സാധ്യതയുള്ള പ്രദേശത്ത് തെന്നി നദിയിലേക്കു വീഴുകയും മഞ്ഞുവീഴ്ചയിലകപ്പെടുകയും ചെയ്യുകയായിരുന്നു.

അധികൃതരെ വിവരമറിയിച്ചയുടൻ ഇന്തോ-ടിബറ്റ്ൻ ബോർഡർ പൊലീസ് (ഐ.ടി.ബി.പി) ഉദ്യോഗസ്ഥരും പൊലീസും അഗ്നിശമന സേനാംഗങ്ങളും പ്രദേശവാസികളും അടങ്ങുന്ന രക്ഷാപ്രവർത്തനം ആരംഭിച്ചു. പ്രദേശവാസികളും വിനോദസഞ്ചാരികളും ഹിമപാതസാധ്യതയുള്ള മേഖലകളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് ജില്ല കലക്ടർ അറിയിച്ചു.

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് മഞ്ഞുവീഴ്ചയുള്ള പ്രദേശം വഴുവഴുപ്പുള്ളതായി തുടരുകയും ഹിമപാതങ്ങൾ വർധിക്കുകയും ചെയ്തതായി അധികൃതർ മുന്നറിയിപ്പ് നൽകി. 

Tags:    
News Summary - Tourist goes missing in Himachal avalanche

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.