ഇന്ത്യയിൽ കോവിഡ്​ സ്​ഥിരീകരിച്ചവർ 606 ആയി

ന്യൂഡൽഹി: ഇന്ത്യയിലെ ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 606 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ പുറത ്ത്​ വിട്ട കണക്ക്​ പ്രകാരം 553 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നത്​. ബുധനാഴ്​ച സ്​ഥിരീകരിച്ചവരുടെ എണ്ണം കുടി ചേർത്താണ്​ 606 ആയത്​.

42 പേർ രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്​. കോവിഡ്​ പ്രതിരോധത്തി​​െൻറ ഭാഗമായി 21 ദിവസത്തേക്ക്​ രാജ്യം അടച്ചിട്ടതാണ്​. വ്യക്​തികളുടെ സാമൂഹിക സമ്പർക്കം തടഞ്ഞില്ലെങ്കിൽ ക്രമാതീതമായ രീതിയിൽ രോഗവ്യാപനമുണ്ടാകുമെന്ന മുന്നറിയിപ്പി​​െൻറ അടിസ്​ഥാനത്തിലാണ്​ സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്തിയത്​.

Tags:    
News Summary - Total positive COVID-19 cases in India reaches 606

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.