Posted On
date_range Updated On
date_range ടി.എൻ. ശേഷെൻറ ഭാര്യ ജയലക്ഷ്മി അന്തരിച്ചു
ചെന്നൈ: മുൻ മുഖ്യ െതരഞ്ഞെടുപ്പ് കമീഷണർ ടി.എൻ. ശേഷെൻറ ഭാര്യ തൃശൂർ പുതുക്കാട് രാപ്പാൾ ജയലക്ഷ്മി (81) അന്തരിച്ചു. ശേഷനൊപ്പം അഭിരാമപുരത്തെ വീട്ടിൽ താമസിക്കുന്ന ജയലക്ഷ്മിയെ അസുഖത്തെത്തുടർന്നു മൂന്നു ദിവസം മുമ്പ് അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.
സംസ്കാരം ചെന്നൈയിൽ നടത്തി. കേരള സർവകലാശാല വൈസ് ചാൻസലറും പ്രമുഖ ശാസ്ത്രജ്ഞനുമായിരുന്ന ആർ.എസ്. കൃഷ്ണെൻറ മകളാണ്. ടി.എൻ. ശേഷൻ ദിണ്ഡിഗൽ സബ് കലക്ടറായിരിക്കെ, 1959 ഫെബ്രുവരി ഒമ്പതിനായിരുന്നു വിവാഹം. മക്കളില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.