Posted On
date_range Updated On
date_range ബംഗാളിലെ മാർക്കറ്റിൽ വെച്ച് തൃണമൂൽ നേതാവ് ആദിത്യ നിയോഗിക്ക് വെടിയേറ്റു
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ആദിത്യ നിയോഗിക്ക് വെടിയേറ്റു. ചൊവ്വാഴ്ച മാർക്കറ്റിൽ നിന്ന് പച്ചക്കറി വാങ്ങുന്നതിനിടെയാണ് അജ്ഞാതർ നിയോഗിയെ വെടിവെച്ചത്.
ബൻസ്ബേരിയ മുനിസിപ്പാലിറ്റിയിലെ വൈസ് ചെയർമാനായിരുന്നു ആദിത്യ നിയോഗി. ഇദ്ദേഹം ഇപ്പോഴും ഗുരുതാരവാസ്ഥയിലാണ്.
അതേസയം, തൃണമൂൽ കോൺഗ്രസിൽ തന്നെ നിലനിൽക്കുന്ന പ്രശ്നങ്ങളാണ് വെടിവെപ്പിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാൽ ബി.ജെ.പി തന്നെയാണ് സംഭവത്തിന്‍റെ പിന്നിലെന്ന് ടി.എം.സി എം.എൽ.എ തപൻ ദാസ്ഗുപ്ത പറഞ്ഞു.
ബാൻസ്ബേരിയ പ്രദേശത്ത് ടി.എം.സി പ്രവർത്തകർ പ്രതിഷേധിക്കുന്നുണ്ട്. സ്ഥലത്ത് പൊലീസ് പിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിന് ഉത്തരവാദികളായവരെ ഉടൻതന്നെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.