21കാരിയായ ടിക് ടോക്ക് താരം മേഘ താക്കൂർ അന്തരിച്ചു

ന്യൂഡൽഹി: കനേഡിയൻ ടി​ക് ​ടോക് താരം മേഘ താക്കൂർ അന്തരിച്ചു. രക്ഷിതാക്കളാണ് 21 കാരിയുടെ മരണ വാർത്ത പുറത്തു വിട്ടത്.  കാനഡയിൽ വെച്ചായിരുന്നു അന്ത്യം.

മേഘയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ നിന്നുള്ള പോസ്റ്റിലൂടെയാണ് രക്ഷിതാക്കൾ മരണ വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

'കനത്ത ദുഃഖത്തോടെയാണ് ഞങ്ങൾ ഇത് പ്രഖ്യാപിക്കുന്നത്, ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചമായ, ദയയുള്ള, ഞങ്ങളെ നന്നായി നോക്കുന്ന മകൾ മേഘ താക്കൂർ, പെട്ടെന്ന് അപ്രതീക്ഷിതമായി നവംബർ 24ന് പുലർച്ചെ മരണപ്പെട്ടു.' - രക്ഷിതാക്കൾ മേഘയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.

മേഘ ആത്മവിശ്വാസമുള്ള സ്വയം പര്യാപ്തയായ പെൺകുട്ടിയായിരുന്നു. അവളുടെ അഭാവം ഞങ്ങളെ വല്ലാതെ വേദനിപ്പിക്കും. അവൾ ആരാധകരെ സ്നേഹിച്ചിരുന്നു. അവളുടെ മരണ വിവരം നിങ്ങളെ അറിയിക്കണമെന്നും അവൾ ആഗ്രഹിച്ചിരുന്നു. ഈ സമയം, മേഘക്ക് നിങ്ങളുടെ പ്രാർഥന വേണം. -രക്ഷിതാക്കൾ കുറിച്ചു.

9,30,000 ഓളം ഫോ​ളോവേഴ്സാണ് മേഘക്ക് ടിക് ടോക്കിലുണ്ടായിരുന്നത്. നിരവധി നൃത്ത വിഡിയോകളാണ് നിരന്തരമായി പങ്കുവെച്ചിരുന്നത്.

Tags:    
News Summary - TikTok Star Megha Thakur, 21, Dies "Suddenly And Unexpectedly" In Canada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.