കോവിഡ് ജാഗ്രതാ: തിഹാർ ജയിലിലെ 419 തടവുകാർക്ക് പരോൾ

ന്യൂഡൽഹി: കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ തിഹാർ ജയിലിലെ 419 തടവുകാർക്ക് പരോൾ നൽകി. 356 പേർക്ക് 45 ദിവസത്തെ ഇടക്കാല പര ോളും 63 പേർക്ക് എട്ടാഴ്ചത്തെ അടിയന്തര പരോളുമാണ് അനുവദിച്ചത്. തടവുകാരുടെ അമിത എണ്ണം കുറക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.

പരോൾ അനുവദിച്ചതിൽ അപകടകാരികളായ കുറ്റവാളികളില്ലെന്ന് ഡൽഹി പ്രിസൻസ് ഡയറക്ടർ ജനറൽ സന്ദീപ് ഗോയൽ പറഞ്ഞു. നിഷ്‌ഠൂരമായ കുറ്റകൃത്യങ്ങൾ ചെയ്യാത്തവരും ഏഴു വർഷത്തിൽ താഴെ തടവുശിക്ഷ അനുഭവിക്കുന്നവരെയുമാണ് പരോളിന് പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വരും ദിവസങ്ങളിൽ കൂടുതൽ തടവുകാരെ വിട്ടയക്കുമെന്ന് ജയിൽ അധികൃതർ അറിയിച്ചു. 10,000 തടവുകാർക്ക് കഴിയാൻ മാത്രം സൗകര്യമുള്ള തിഹാർ ജയിലിൽ 18,000 പേരാണുള്ളത്.

Tags:    
News Summary - Tihar Jail releases over 400 prisoners in light of Covid-19 -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.