മഹാരാഷ്​ട്രയിൽ ക്ലാസ്​ മുറിയിൽ കോൺക്രീറ്റ്​ പാളി പൊട്ടി​ വീണ്​ മൂന്ന്​ കുട്ടികൾക്ക്​ പരിക്ക്​ Video

ഉല്ലാസ്​ നഗർ: മഹാരാഷ്​ട്രയിൽ ക്ലാസ്​ മുറിയിലെ മേൽക്കൂരയുടെ കോൺക്രീറ്റ്​ പാളി പൊട്ടി വീണ്​ മൂന്ന്​ വിദ്യാർ ഥിനികൾക്ക്​ പരിക്കേറ്റു. ഉല്ലാസ്​ നഗറിലെ ജുലേലാൽ സ്​കൂളിൽ ചൊവ്വാഴ്​ച പകൽ 11.45ഓടെയായിരുന്നു​ സംഭവം.

അധ്യാപി ക ക്ലാസെടുത്തുകൊണ്ടിരിക്കുമ്പോൾ കോൺക്രീറ്റ്​ പാളി കുട്ടികളുടെ തലയിലേക്ക്​ പൊട്ടി വീഴുകയായിരു​ന്നു. ഏകദേശം 52ഓളം വിദ്യാർഥിനികൾ ക്ലാസിലുണ്ടായിരുന്നു.

പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച്​ പ്രാഥമിക ചികിത്സക്ക്​ ശേഷം പറഞ്ഞയച്ചു. മൂന്നു പേരുടേയും പരിക്ക്​ ഗുരുതരമല്ല.

Tags:    
News Summary - Three students injured after roof plaster collapses in Ulhasnagar -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.