ഏറ്റുമുട്ടൽ: മൂന്ന്​ തീവ്രവാദികളെ വധിച്ചതായി സേന

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുല്ല ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന്​ തീവ്രവാദികളെ വധിച്ചു. ബുധനാഴ്​ച വൈ കിട്ട്​ ബാരാമുല്ലയിലെ ബിന്നാർ ഗ്രാമത്തിലാണ് തീവ്രവാദികളും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്​. സൈനിക നടപടിയിൽ മൂന്നു തീവ്രവാദികളെ വധിച്ചെന്ന്​ കശ്​മീർ ഡി.ജി.പി ദിൽഭാഗ് സിങ്​ അറിയിച്ചു. ഇവർ ഉപയോഗിച്ചിരുന്ന തോക്ക്​, വെടിയുണ്ടകൾ, സ്​ഫോടക വസ്​തുക്കൾ എന്നിവ പിടിച്ചെടുത്തു.

പ്രദേശത്ത്​ തീവ്രവാദികൾ ഒളിച്ചിരിക്കുന്നവെന്ന വിവരത്തെ തുടർന്ന്​ സുരക്ഷ സേനകൾ സംയുക്തമായി തെരച്ചിൽ നടത്തുകയായിരുന്നു. തീവ്രവാദികൾ വെടിവെപ്പ് നടത്തിയോടെ സേന ശക്തമായി തിരിച്ചടിച്ചു.

Tags:    
News Summary - Three militants killed in encounter in Jammu and Kashmir’s Baramulla- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.