Posted On
date_range Updated On
date_range കശ്മീരിൽ മൂന്ന് നേതാക്കളെ കൂടി വിട്ടയച്ചു
ശ്രീനഗർ: ജമ്മു-കശ്മീരിൽ തടവിലായിരുന്ന മൂന്ന് രാഷ്ട്രീയ നേതാക്കൾക്കു കൂടി മോചനം. സംസ്ഥാനത്തിെൻറ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്ന് ആഗസ്റ്റ് അഞ്ച് മുതൽ പ്രത്യേക കേന്ദ്രങ്ങളിൽ തടവിലായിരുന്ന യാവർ മിർ, നൂർ മുഹമ്മദ്, ശുഹൈബ് ലോൺ എന്നിവരെയാണ് അധികൃതർ മോചിപ്പിച്ചത്. മുൻ പി.ഡി.പി എം.എൽ.എയാണ് മിർ. മുൻ കോൺഗ്രസ് നേതാവാണ് ലോൺ.
നാഷനൽ കോൺഫറൻസ് പ്രവർത്തകനാണ് നൂർ മുഹമ്മദ്. രാഷ്ട്രീയ നേതാക്കളും ആക്ടിവിസ്റ്റുകളും അഭിഭാഷകരും വിഘടനവാദികളും ഉൾപ്പെടെ ആയിരത്തോളം പേരെയാണ് ആഗസ്റ്റ് അഞ്ച് മുതൽ ഭരണകൂടം തടവിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.