representational image
Posted On
date_range Updated On
date_range മാവോവാദി ആക്രമണം; ഒഡിഷയിൽ മൂന്ന് സി.ആർ.പി.എഫുകാർ കൊല്ലപ്പെട്ടു
ന്യൂഡൽഹി/ഭുവനേശ്വർ: ഒഡിഷയിലെ നുവപാഡ ജില്ലയിൽ മാവോവാദി ആക്രമണത്തിൽ മൂന്ന് സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പട്ടാദര റിസർവ് വനത്തിലൂടെ മറ്റൊരു ക്യാമ്പിലേക്ക് പോവുകയായിരുന്ന ജവാന്മാർക്കുനേരെ മാവോവാദികൾ വെടിയുതിർക്കുകയായിരുന്നു.
വാഹനത്തിൽ ഏഴു സി.ആർ.പി.എഫുകാരാണ് ഉണ്ടായിരുന്നത്. ഒരു കോൺസ്റ്റബ്ളും രണ്ട് അസിസ്റ്റന്റ് സബ് ഇൻസ്‍പെക്ടർ റാങ്കിലുള്ളവരുമാണ് കൊല്ലപ്പെട്ടത്. ജവാന്മാർ സഞ്ചരിക്കുന്നത് നേരത്തേ അറിഞ്ഞ മാവോവാദികൾ പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രദേശത്ത് പൊലീസ് പരിശോധന ഊർജിതമാക്കിയതായി ഒഡിഷ ഡി.ജി.പി എസ്.കെ. ബൻസൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.