?????? ????????????????????? ????? ??????????? ????? ????????? ????? ?????????? ????????? ?????????????????????

വിഷം കലർത്തിയ ചക്ക തിന്ന് കർണാടകയിൽ മൂന്നു പശുക്കൾ ചത്തു

ബം​ഗ​ളൂ​രു: വി​ഷം ക​ല​ർ​ത്തി​യ ച​ക്ക തി​ന്ന്​ ചി​ക്ക​മ​ഗ​ളൂ​രു​വി​ൽ മൂ​ന്നു പ​ശു​ക്ക​ൾ ച​ത്തു. ചി​ക്ക​മ​ഗ​ളൂ​രു​വി​ലെ അ​ൽ​ദു​രു പൊ​ലീ​സ് സ്​​േ​റ്റ​ഷ​ൻ പ​രി​ധി​യി​ലെ ബ​സ​വ​ര​വ​ല്ലി ഗ്രാ​മ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സാ​ണ് സം​ഭ​വം. പ​ശു​ക്ക​ൾ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ച​ക്ക​പ്പ​ഴ​ത്തി​ൽ വി​ഷം​പു​ര​ട്ടി വെ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പൊ​ലീ​സി​​െൻറ നി​ഗ​മ​നം. 

പ്ര​ദേ​ശ​ത്തെ മ​ധു, കി​ട്ട​പ്പ ഗൗ​ഡ എ​ന്നി​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മൂ​ന്നു പ​ശു​ക്ക​ളാ​ണ് ച​ത്ത​ത്. ഇ​വ​രു​ടെ അ​യ​ൽ​വാ​സി​യാ​യ മ​ഞ്ജു​നാ​ഥ് ആ​ണ്​ സം​ഭ​വ​ത്തി​ന്​ പി​ന്നിലെ​ന്നും ഇ​യാ​ൾ ഒ​ളി​വി​ലാ​ണെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. സ്ഥ​ല​ത്തി​​െൻറ അ​തി​രി​ല്‍ സ്ഥാ​പി​ച്ച വേ​ലി ത​ക​ര്‍ത്ത് പ​ശു​ക്ക​ൾ  കൃ​ഷി​സ്ഥ​ല​ത്ത് എ​ത്തു​ന്ന​താ​യി മ​ഞ്ജു​നാ​ഥ് നേ​ര​ത്തെ പൊ​ലീ​സി​ൽ ഉ​ൾ​പ്പെ​ടെ പ​രാ​തി ന​ൽ​കി​യി​രു​ന്നു. 

വേ​ലി ത​ക​ർ​ക്കു​ന്ന​തി​നൊ​പ്പം കൃ​ഷി​യും ന​ശി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ മ​ഞ്ജു​നാ​ഥ് ച​ക്ക​യി​ൽ വി​ഷം പു​ര​ട്ടി വെ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പൊ​ലീ​സ് ക​രു​തു​ന്ന​ത്. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത്​ പൊ​ലീ​സ് പ്ര​തി​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യെ​ന്നും അ​റി​യി​ച്ചു.

Tags:    
News Summary - three cows died by poisoning in karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.