Posted On
date_range Updated On
date_range എവറസ്റ്റിൽ മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹം കണ്ടെത്തി
കാഠ്മണ്ഡു: എവറസ്റ്റിൽ അപകടത്തിൽ പെട്ട മൂന്ന് ഇന്ത്യൻ പർവതാരോഹകരുടെ മൃതദേഹം കണ്ടെത്തി. ഇവരിൽ പരേഷ് ചന്ദ്രനാഥ്, ഗൗതം ഘോഷ് എന്നിവരെ കഴിഞ്ഞ വർഷം ഏപ്രിൽ ഏഴിനാണ് ഏറ്റവും ഉയരത്തിലുള്ള ക്യാമ്പ് നാലിൽ വെച്ച് കാണാതായത്. കാഠ്മണ്ഡു ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രക്കിങ് ക്യാമ്പ് നേപ്പാൾ എന്ന സംഘത്തിനൊപ്പം എവറസ്റ്റ് കയറിയ ഇരുവരും മൂന്നാഴ്ച മുമ്പ് ക്യാമ്പിലെത്തിയിരുന്നു. മൂന്നാമനായ രവികുമാർ എവറസ്റ്റ് കീഴടക്കിയ ശേഷം കഴിഞ്ഞ ആഴ്ചയാണ് കിടങ്ങിൽ വീണ് മരണത്തിനു കീഴടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.