രാജ്യത്തെ രക്ഷിക്കേണ്ടയാൾ കലാപമുണ്ടാക്കുന്നു -ജയാബച്ചൻ
ലഖ്നോ: രാജ്യത്തെ സംരക്ഷിക്കേണ്ടയാൾ ഇവിടെ കലാപം സൃഷ്ടിക്കുകയാണെന്ന് സമാജ്വാദി പാർട്ടി നേതാവ് ജയാ ബച്ചൻ. പ്രധാനന്ത്രി നരേന്ദ്ര മോദിയെ സൂചിപ്പിച്ചായിരുന്നു ജയയുടെ ആരോപണം.
പുതുമുഖ സ്ഥാനാർഥികളെ പൂർണ മനസ്സോടെ സ്വീകരിക്കുന്ന പാരമ്പര്യമാണ് എസ്.പിക്കുള്ളതെന്നും ജയാ ബച്ചൻ പറഞ്ഞു. പുതിയ സ്ഥാനാർഥി എവിടെ നിന്ന് വന്നവരായാലും അവർ എസ്.പിയുടെ ഭാഗമായിരിക്കുന്നു. അവരുടെ വിജയം ഉറപ്പാക്കുമെന്നും ജയ കൂട്ടിച്ചേർത്തു. -ലഖ്നോവിൽ എസ്.പി സ്ഥാനാർഥി പൂനം സിൻഹക്ക് വേണ്ടി പ്രചാരണത്തിന് എത്തിയതായിരുന്നു ജയാബച്ചൻ.
പൂനത്തിന്റെ വിജയം നിങ്ങൾ ഉറപ്പാക്കണം. ഇല്ലെങ്കിൽ മുംബൈയിലേക്ക് ചെല്ലാൻ പൂനം തന്നെ അനുവദിക്കില്ല. താനും പൂനവും 40 വർഷത്തിലേയൊയി നല്ല സുഹൃത്തുക്കളാണെന്നും ജയാബച്ചൻ പറഞ്ഞു.
ഏപ്രിൽ 16നാണ് പൂനം സിൻഹ എസ്.പിയിൽ ചേർന്നത്. ലഖ്നോവിൽ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെതിരെയാണ് മത്സരിക്കുന്നത്. മെയ് ആറിനാണ് വോട്ടെടുപ്പ്. ബി.ജെ.പിയിൽ നിന്ന് കോൺഗ്രസിലേക്ക് മാറിയ ശത്രുഘ്നൻ സിൻഹയുടെ ഭാര്യയാണ് പൂനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.