Posted On
date_range Updated On
date_range ഇന്ത്യൻ വിദ്യാർഥികളെ തിരിച്ചെത്തിക്കുന്നതിന് പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: യുക്രെയ്ൻ പ്രതിസന്ധി സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഉന്നത സമിതിയോഗം ചേർന്നു. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. യു.പിയിൽ നിന്ന് പ്രധാനമന്ത്രി മടങ്ങിയെത്തിയതിന് പിന്നാലെയാണ് യോഗം ചേർന്നത്.
യുക്രെയ്നിലെ ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷയും അവരെ തിരിച്ചെത്തിക്കുന്നതുമാണ് സർക്കാറിന്റെ പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഒഴിപ്പിക്കൽ സുഗമമാക്കാൻ യുക്രെയ്നിന്റെ അതിർത്തി രാജ്യങ്ങളുമായുള്ള സഹകരണം വർധിപ്പിക്കാൻ ധാരണയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.