Posted On
date_range Updated On
date_range ചക്രത്തിൽ സാരി കുരുങ്ങി വീണ് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം
മംഗളൂരു: ഉള്ളാളിനടുത്ത തൊക്കോട്ട് ദേശീയ പാത 66ൽ ചക്രത്തിൽ സാരി കുരുങ്ങി വീണ് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. കാസർക്കോട് മധൂരിൽ താമസിക്കുന്ന സുമ നാരായണ ഗട്ടിയാണ്(52) മരിച്ചത്.
ദക്ഷിണ കന്നട ജില്ലയിലെ ബണ്ട്വാൾ നെട്ല സ്വദേശിനിയായ സുമ ഞായറാഴ്ച വൈകുന്നേരം ബന്ധുവീട്ടിൽ നിന്ന് സഹോദരനൊപ്പം തന്റെ സ്കൂട്ടറിൽ മധൂരിലെ ഭർതൃവീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. സാരിയുടെ തലപ്പ് സ്കൂട്ടറിന്റെ ചക്രത്തിൽ കുരുങ്ങി റോഡിൽ വീഴുകയായിരുന്നു.
തലക്ക് സാരമായി പരുക്കേറ്റ് ആദ്യം കൊടേകാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിദഗ്ധ ചികിത്സക്കായി പ്രവേശിച്ച മംഗളൂരു ദേർളക്കട്ട ആശുപത്രിയിലാണ് മരിച്ചത്. ഭർത്താവും മകനും രണ്ട് പെൺമക്കളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.