Posted On
date_range Updated On
date_range മൂത്തമകന് ആൺകുഞ്ഞ് പിറന്നു; മുകേഷ് അംബാനി മുത്തച്ഛനായി
ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി മുത്തച്ഛനായി. മൂത്തമകൻ ആകാശ് അംബാനിക്കും ഭാര്യ ശ്ലോകക്കും കഴിഞ്ഞ ദിവസം ആൺകുഞ്ഞ് പിറന്നു.
കുടുംബത്തിൽ പുതിയ അതിഥി എത്തിയ സന്തോഷത്തിലാണ് 63കാരനായ മുകേഷും ഭാര്യ നിതയും. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം.
അമ്മയും കുഞ്ഞും മുംബൈയിൽ സുഖമായിരിക്കുന്നുവെന്ന് അംബാനി കുടുംബവക്താവ് അറിയിച്ചു. 29കാരനായ ആകാഷ് അംബാനി 2019ലാണ് പ്രമുഖ വ്യാപാരിയും റോസി ബ്ലൂ ഡയമണ്ട്സ് ഉടമയുമായ റസ്സൽ മേത്തയുടെ മകൾ ശ്ലോകയെ വിവാഹം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.