Posted On
date_range Updated On
date_range ഇന്ത്യയുടെ പേരുമാറ്റുന്ന ചർച്ച അപ്രസക്തം -ടി.എം. കൃഷ്ണ
ചെന്നൈ: ഇന്ത്യയുടെ പേരുമാറ്റുന്നതു സംബന്ധിച്ച ചർച്ച അപ്രസക്തമെന്ന് പ്രശസ്ത കർണാടക സംഗീതജ്ഞൻ ടി.എം. കൃഷ്ണ. സനാതന ധർമ വിവാദത്തിൽ ഉദയനിധി സ്റ്റാലിന്റെ പരാമർശം സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വിവാദമാക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാ വിഷയത്തിലും പ്രതികരിക്കാൻ മുതിരരുത്. ചിലപ്പോൾ മൗനമാണ് ഏറ്റവും ഉചിതം. ഇക്കാര്യത്തിൽ വലതു പക്ഷ ചൂണ്ടയിൽ കുടുങ്ങാതിരിക്കാനുള്ള വിവേകം കാണിക്കണമെന്നും വലതുപക്ഷ അജണ്ട തിരിച്ചറിഞ്ഞ് അവഗണിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.