Posted On
date_range Updated On
date_range നവാബ് മാലികിന്റെയും അനിൽ ദേശ്മുഖിന്റെയും ആവശ്യം തള്ളി
ന്യൂഡൽഹി: എൻ.സി.പി എം.എൽഎമാരായ നവാബ് മാലികിനും അനിൽ ദേശ്മുഖിനും അത്യന്തം വാശിയേറിയ മഹാരാഷ്ട്ര എം.എൽ.സി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായില്ല. ജയിലിൽ കഴിയുന്ന തങ്ങളെ വോട്ടുചെയ്യാൻ താൽക്കാലികമായി മോചനം അനുവദിക്കണമെന്ന ഇരുവരുടെയും ആവശ്യം സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് തള്ളി.
അതേസമയം, ജയിലിലായ ജനപ്രതിനിധികളെ വോട്ടെടുപ്പിൽനിന്ന് തടയുന്ന ജനപ്രാതിനിധ്യ നിയമത്തിലെ 62 (5) വകുപ്പ് വ്യാഖ്യാനിച്ചത് പുനഃപരിശോധിക്കണമെന്ന ആവശ്യം ജസ്റ്റിസ് സി.ടി രവികുമാർ അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു. ബോംബെ ഹൈകോടതി സിംഗ്ൾ ബെഞ്ച് ഹരജി തള്ളിയതിനെ തുടർന്നാണ് ഇരുവരും സുപ്രീംകോടതിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.