Posted On
date_range Updated On
date_range ഓരോ ഇന്ത്യക്കാരന്‍റെയും മനസിൽ പതിഞ്ഞ ദിനം; ഹോക്കി ടീമിനെ അഭിനന്ദിച്ച് മോദി
ന്യൂഡൽഹി: ജർമ്മനിയെ തോൽപ്പിച്ച് ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ പുരുഷ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രമാണ് ടോക്യോയിൽ പിറന്നിരിക്കുന്നതെന്ന് മോദി ട്വീറ്റ് ചെയ്തു.
ഓരോ ഇന്ത്യക്കാരേന്റയും മനസിൽ പതിഞ്ഞ ദിനമാണിത്. നമ്മുടെ ഹോക്കി ടീം വെങ്കലമെഡൽ രാജ്യത്തെത്തിച്ചിരിക്കുന്നു. വിജയത്തിലൂടെ ടീം രാജ്യത്തിന്‍റെ മുഴുവൻ ശ്രദ്ധ പിടിച്ചുപറ്റിയെന്നും മോദി വ്യക്തമാക്കി. രാജ്യം നിങ്ങളെയോർത്ത് അഭിമാനിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചരിത്രവിജയം ഹോക്കിയിൽ പുതുയുഗത്തിന് തുടക്കം കുറിക്കുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രതികരിച്ചു.
41 വർഷത്തിന് ശേഷമാണ് ഇന്ത്യൻ ഹോക്കി ടീം ഒളിമ്പിക്സ് മെഡൽ സ്വന്തമാക്കുന്നത്. ജർമ്മനിക്കെതിരെയുള്ള മത്സരം 5-4നാണ് ഇന്ത്യ വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.