Posted On
date_range Updated On
date_range അമ്മയാരെന്ന് വിധി വരും മുമ്പ് ആ കുരുന്ന് യാത്രയായി !
ബംഗളൂരു: മംഗളൂരുവിലെ ലേഡി ഗോഷൻ ആശുപത്രിയിൽ കുഞ്ഞിനെ മറ്റൊരാൾക്ക് ൈകമാറിയെന്ന കേസിൽ വിധി വരുന്നതിന് മുേമ്പ കുഞ്ഞ് മരിച്ചു. ശ്വാസതടസ്സത്തെ തുടർന്ന് ചികിത്സയിലായിരുന്ന കുഞ്ഞ് കഴിഞ്ഞ ദിവസമാണ് മരിച്ചത്.
ഒരു മാസം മുമ്പാണ് വിവാദ സംഭവം. ലേഡി ഗോഷൻ ആശുപത്രിയിൽ വെച്ച് തങ്ങളുടെ കുഞ്ഞിനെ അധികൃതർ വേെറാരു കുടുംബത്തിന് കൈമാറ്റം ചെയ്തതായി കുന്താപൂരിൽനിന്നുള്ള ദമ്പതികൾ ആരോപണമുന്നയിക്കുകയായിരുന്നു.
തുടർന്ന് കോടതിയുടെ നിർദേശ പ്രകാരം മാതാപിതാക്കളെ തിരിച്ചറിയാൻ കുഞ്ഞിെൻറ ഡി.എൻ.എ സാമ്പിൾ ശേഖരിച്ച് ഹൈദരാബാദിലെ ലബോറട്ടറിയിലേക്ക് അയച്ചിരുന്നു. ഇതിെൻറ പരിശോധനഫലം പുറത്തുവരാനിരിക്കെയാണ് കുഞ്ഞിെൻറ മരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.