ന്യൂഡൽഹി: ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ കഴിഞ്ഞ രണ്ട് ദിവസമായി രണ്ട് നുഴഞ്ഞുകയറ്റ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ കുഴിബോംബ് സ്‌ഫോടനത്തിൽ ഒരു പാകിസ്താൻ ഭീകരനെ പിടികൂടുകയും രണ്ട് പേർ കൊല്ലപ്പെടുകയും ചെയ്തതായി ഇന്ത്യൻ സൈന്യം ബുധനാഴ്ച അറിയിച്ചു. നേരത്തെ നിയന്ത്രണ രേഖ കടന്നതിന് പിടികൂടിയെങ്കിലും മാനുഷിക പരിഗണന നൽകി തിരിച്ചയച്ചയാളെയാണ് ഇപ്പോൾ പിടികൂടിയിരിക്കുന്നത്.
പിടികൂടിയയാൾക്ക് ഇന്ത്യൻ പോസ്റ്റിന് നേരെ ആക്രമണം നടത്തിയതിന് പാകിസ്താൻ സൈന്യത്തിലെ ഒരു കേണൽ 30,000 പാക് രൂപ നൽകിയെന്നും സൈന്യം അറിയിച്ചു. ആഗസ്റ്റ് 21ന് പുലർച്ചെ നൗഷേര മേഖലയിലെ ജങ്കാർ സെക്ടറിൽ വിന്യസിച്ച സൈനികർ നിയന്ത്രണ രേഖയുടെ സ്വന്തം വശത്ത് രണ്ടോ മൂന്നോ ഭീകരരുടെ നീക്കം കണ്ടപ്പോഴാണ് പിടികൂടിയതെന്ന് സൈന്യത്തിന്റെ കുറിപ്പിൽ പറയുന്നു. നുഴഞ്ഞുകയറ്റക്കാരിൽ ഒരാൾ ഇന്ത്യൻ പോസ്റ്റിന് സമീപം വേലി മുറിക്കാൻ ശ്രമിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പട്ടാളക്കാർ വെടിയുതിർക്കുകയും പിടികൂടുകയും ചെയ്യുകയായിരുന്നു.
പാകിസ്താൻ ഭീകരനെ ജീവനോടെ പിടികൂടുകയും അടിയന്തര വൈദ്യസഹായം നൽകുകയും ജീവൻ രക്ഷിക്കാനുള്ള ശസ്ത്രക്രിയ നടത്തുകയും ചെയ്തുവെന്ന് സൈന്യം അറിയിച്ചു. പാക് അധീന കശ്മീരിലെ കോട്‌ലി ജില്ലയിലെ സബ്‌സ്‌കോട്ട് ഗ്രാമത്തിൽ താമസിക്കുന്ന തബാറക് ഹുസൈനാണ് പിടികൂടപ്പെട്ടത്. പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയിലെ കേണൽ യൂനുസ് ചൗധരിയാണ് തന്നെ അയച്ചതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ വെളിപ്പെടുത്തിയതായി സൈന്യം അറിയിച്ചു. കേണൽ നൽകിയ 30,000 പാകിസ്താൻ രൂപ ഇയാളുടെ പക്കൽ ഉണ്ടായിരുന്നതായും പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.