Posted On
date_range Updated On
date_range കശ്മീരിലും ഡൽഹിയിലും എൻ.ഐ.എ റെയ്ഡ്
ന്യൂഡൽഹി: ജമ്മു കശ്മിരിലും ഡൽഹിയിലും എൻ.ഐ.എ റെയ്ഡ്. തീവ്രവാദ ഫണ്ട് കേസുമായി ബന്ധപ്പെട്ട് 22 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്.
കശ്മീരിലെ വിഘടനവാദി നേതാക്കളുടെ വീടുകൾ, ഓഫീസുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്.
ഹരിയാനയിൽ എട്ട് സ്ഥലങ്ങളിലാണ് റെയ്ഡ് എൻ.ഐ.എ സംഘം പരിശോധന നടത്തിയത്.
പാകിസ്താനിൽ നിന്നുള്ള കള്ളപ്പണത്തിന്‍റെ ഉറവിടം അന്വേഷിക്കുന്നതിനായി എൻ.ഐ.എ സംഘം കഴിഞ്ഞ മാസം ശ്രീനഗർ സന്ദർശിച്ചിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി വിഘടനവാദി നേതാക്കളെ ചോദ്യം ചെയ്തിരുന്നു. വിഘടനവാദി നേതാകളുടെ ധനസഹായത്തിന്‍റെ ഉറവിടമാണ് എൻ.ഐ.എ അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.