Posted On
date_range Updated On
date_range ടെലികോം പിഴ : പ്രശ്നപരിഹാരത്തിന് സമിതി രുപീകരിച്ചു
ന്യുഡൽഹി: ടെലികോം കമ്പനികൾക്ക്ട്രായ് (ടെലികോം അഥോറിട്ടി ഓഫ് ഇന്ത്യ) പിഴ ചുമത്തിയ വിഷയം പഠിക്കാൻ കേന്ദ്ര ടെലകോം മന്ത്രാലയം സമിതിയെ രൂപികരിച്ചു. ഇന്ത്യയിലെ പ്രമുഖ മൊബൈൽ സേവനദാതാക്കളായ എയർടെൽ, വോഡഫോൺ, െഎഡിയ എന്നിവക്കാണ് ട്രായ് 3050 കോടി രുപ പിഴ വിധിച്ചത്. ജിേയാക്ക് ഇൻറർകോം കണക്ഷൻ നൽകാത്തതിനായിരുന്നു പിഴ. പുതിയ സമിതി എന്നു റിപ്പോർട്ട് സമർപ്പിക്കുെമന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും നവംബർ 16നകം റിപ്പോർട്ട് സമർപ്പിക്കാനാണ് സാധ്യതയെന്നാണ് അറിയുന്നത്.
ഇൗ ആഴ്ചയായിരുന്നു ട്രായ് ഇന്ത്യയിലെ പ്രമുഖ മൊബൈൽ സേവനദാതാക്കാളായ എയർടെൽ, വോഡഫോൺ, െഎഡിയ എന്നിവക്ക് യഥാക്രമം 1050,1050,950 കോടി രൂപ പിഴ ശിക്ഷ വിധിച്ചത്. റിലയൻസ് ജിയോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ട്രായിയുടെ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.