Posted On
date_range Updated On
date_range ലോക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിച്ച് തെലങ്കാന; സ്‌കൂളുകള്‍ ജൂലൈ ഒന്നു മുതല്‍
ഹൈദരാബാദ്: കോവിഡ് വ്യാപനത്തെതുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ നാളെ മുതല്‍ പൂര്‍ണമായി പിന്‍വലിക്കാന്‍ തെലങ്കാന കാബിനറ്റ് തീരുമാനം. ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
ആരോഗ്യ വിദഗ്ധരുമായി ചേര്‍ന്ന് സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാണ് തീരുമാനമെന്ന് ട്വീറ്റില്‍ വ്യക്തമാക്കുന്നു.
സ്‌കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂലൈ ഒന്നു മുതല്‍ തുറക്കാനാണ് തീരുമാനം.
കഴിഞ്ഞ ദിവസം തെലങ്കാനയില്‍ 1,417 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 12 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.