Posted On
date_range Updated On
date_range തെലങ്കാനയിൽ സഹോദരിയെ ബലാൽസംഗം ചെയ്ത രണ്ട് യുവാക്കൾ പിടിയിൽ
ഹൈദരാബാദ് (തെലങ്കാന): 18കാരിയായ സഹോദരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തെന്ന കേസിൽ ചന്ദ്രയൻഗുട്ട പൊലീസ് രണ്ട് യുവാക്കളെ പിടികൂടി.
മുഹമ്മദ് അമീർ (24), മുഹമ്മദ് മൂസ (21) എന്നിവരാണ് പിടിയിലായത്. മകളെ കാണാനില്ലെന്ന് കാട്ടി ഇവരുടെ പിതാവ് ഈമാസം എട്ടിനാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ കണ്ടെത്തി. സഹോദരങ്ങൾ അവരുടെ താമസസ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയ ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പെൺകുട്ടി മൊഴി നൽകിയതിൻെറ അടിസ്ഥാനത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.