Posted On
date_range Updated On
date_range ഫോൺ ഉപയോഗം അമിതമായി; പിതാവ് ശകാരിച്ചതിന് കൗമാരക്കാരി ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: അമിത നേരം സ്മാർട്ട്ഫോണിൽ മുഴുകിയതിന് പിതാവ് ശകാരച്ചതിൽ പ്രതിഷേധിച്ച് ഹൈദരാബാദിൽ കൗമാരക്കാരി തൂങ്ങിമരിച്ചു. പത്താം ക്ലാസ് വിദ്യാർഥിനിയായ കൽപ്പന (16) ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ കുറച്ചുമാസങ്ങളായി പെൺകുട്ടി ഫോണിൽ നിരന്തരം അപരിചിതരുമായി ചാറ്റുചെയ്യാറുണ്ടായിരുന്നു. പിതാവ് അതിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പെൺകുട്ടി അത് ചെവികൊണ്ടിരുന്നില്ല.
പിതാവ് ലിംഗമയ്യ അമിത ഫോൺ ഉപയോഗത്തിനെതിരെ പെൺകുട്ടിയുമായി സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നു എന്നും ന്യൂ ഇന്ത്യൻ എക്സ്പ്രസിെൻറ റിപ്പോർട്ടിൽ പറയുന്നു. കൽപ്പനയെ വീട്ടിനകത്ത് സീലിങ്ങിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. രാവിലെ ജോലിക്ക് പോയ പിതാവിനെ അയൽവാസി വിളിച്ചാണ് വിവരമറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.