Posted On
date_range Updated On
date_range സാങ്കേതിക തകരാർ: എയർ ഏഷ്യ വിമാനത്തിന് അടിയന്തര ലാൻഡിങ്
ഹൈദരാബാദ്: സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഏഷ്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ജയ്പൂർ-ഹൈദരാബാദ് വിമാനമാണ് 70 യാത്രക്കാരുമായി ഹൈദരാബാദ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയത്. എയർ ഏഷ്യ വക്താവാണ് ഇക്കാര്യമറിയിച്ചത്.
സംഭവത്തെ കുറിച്ച് ഡയറക്ടർ ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ വിശദമായ അന്വേഷണം നടത്തും. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് അടിയന്തര ലാൻഡിങ്ങിന് തീരുമാനിച്ചതെന്നും എയർ ഏഷ്യ വക്താവ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.