സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യത്തിൽനിന്ന് (Screengrab/YouTube)
Posted On
date_range Updated On
date_range ദലിത് യുവതിയെ ക്ഷേത്രത്തിൽ നിന്ന് പുറത്താക്കി; 20 പൂജാരിമാർക്കെതിരെ കേസ്
ചെന്നൈ: ദലിത് യുവതിയെ ജാതി അധിക്ഷേപം നടത്തി ക്ഷേത്രത്തിൽനിന്ന് പുറത്താക്കി. തമിഴ്നാട്ടിൽ നടന്ന സംഭവത്തിൽ 20 പൂജാരിമാർക്കെതിരെ കേസെടുത്തു. പട്ടികജാതി/വർഗ (അതിക്രമം തടയൽ) നിയമപ്രകാരമാണ് കേസ്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
കടലൂർ ജില്ലയിലെ പ്രസിദ്ധമായ ചിദംബരം നടരാജ ക്ഷേത്രത്തിൽ ഫെബ്രുവരി 13നായിരുന്നു സംഭവം. 37കാരിയെ പൂജാരിമാർ സംഘം ചേർന്ന് ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച് ക്ഷേത്രത്തിന് പുറത്താക്കുകയായിരുന്നു.
സംഭവത്തിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
അതേദിവസം തന്നെ യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു. പ്രചരിച്ച ദൃശ്യങ്ങളിൽ യുവതി കരയുന്നതടക്കം വ്യക്തമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.