തമിഴ്​നാട്​ ബി.ജെ.പി ഐ.ടി വിഭാഗം തലവൻ അണ്ണാ ഡി.എം.കെയിൽ

ചെ​ന്നൈ: ബി.​ജെ.​പി ത​മി​ഴ്​​നാ​ട്​ സം​സ്ഥാ​ന ഘ​ട​ക​ത്തി​ന്‍റെ ഐ.​ടി വി​ഭാ​ഗം ത​ല​വ​നാ​യി​രു​ന്ന സി.​ടി.​ആ​ർ നി​ർ​മ​ൽ​കു​മാ​ർ പാ​ർ​ട്ടി​യി​ൽ​നി​ന്ന്​ രാ​ജി​വെ​ച്ച്​ അ​ണ്ണാ ഡി.​എം.​കെ​യി​ൽ ചേ​ർ​ന്നു. ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​അ​ണ്ണാ​മ​ലൈ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക്​ വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും അ​വ​രോ​ട്​ മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്യു​ന്ന​താ​യി നി​ർ​മ​ൽ കു​മാ​ർ രാ​ജി​ക്ക​ത്തി​ൽ ആ​രോ​പി​ച്ചു.

ബി.​ജെ.​പി​ക്കും ത​നി​ക്കു​മെ​തി​രെ ഡി.​എം.​കെ മ​ന്ത്രി ശെ​ന്തി​ൽ ബാ​ലാ​ജി ന​ൽ​കി​യ അ​പ​കീ​ർ​ത്തി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ​ ബി.​ജെ.​പി സം​സ്ഥാ​ന നേ​താ​ക്ക​ൾ വി​ല​പേ​ശ​ൽ ന​ട​ത്തു​ന്ന​താ​യും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ബി.​ജെ.​പി​യി​ൽ​നി​ന്ന്​ രാ​ജി​വെ​ച്ച നി​ർ​മ​ൽ​കു​മാ​ർ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം അ​ണ്ണാ ഡി.​എം.​കെ ഇ​ട​ക്കാ​ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ട​പ്പാ​ടി പ​ള​നി​സാ​മി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. 

Tags:    
News Summary - Tamil Nadu BJP IT Section Head TR Nirmal kumar to DMK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.