Posted On
date_range Updated On
date_range ഞായറാഴ്ച തമിഴ്നാട്ടിൽ സമ്പൂർണ ലോക്ഡൗൺ
ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടുത്ത ഞായറാഴ്ച (ജനുവരി 23) തമിഴ്നാട്ടിൽ സമ്പൂർണ ലോക്ടഡൗൺ ഏർപെടുത്തിയതായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. വിമാനത്താവളം, ബസ്സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പോകാൻ ഓട്ടോ, ടാക്സികൾ എന്നിവ അനുവദിക്കും.
28,561പേർക്കാണ് തമിഴ്നാട്ടിൽ വ്യാഴാഴ്ച കോവിഡ് ബാധിച്ചത്. തമിഴ്നാട്ടിൽ മൊത്തം കോവിഡ് ബാധിച്ചവരുടെ എണ്ണം 30,42,796 ആയി.
കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ കോളജുകളിലെ സെമസ്റ്റർ പരീക്ഷകൾ ഫെബ്രുവരി ഒന്ന് മുതൽ 20 വരെ ഓൺലൈനായി നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊൻമുടി അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.