Posted On
date_range Updated On
date_range ട്രോളുകൾക്കിടയിൽ രാഹുൽ സെൻസേഷണൽ രാഷ്ട്രീയത്തിലേക്ക് വീണില്ല; ഭാരത് ജോഡോ യാത്രയെ പ്രകീർത്തിച്ച് സ്വര
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയെ പ്രകീർത്തിച്ച് ബോളിവുഡ് നടി സ്വര ഭാസ്കർ. വ്യക്തിപരമായ ആക്രമണങ്ങൾക്കിടയിൽ സെൻസേഷണൽ രാഷ്ട്രീയത്തിലേക്ക് രാഹുൽ ഗാന്ധി വീണുപോയില്ലെന്ന് അവർ പറഞ്ഞു.
തെരഞ്ഞെടുപ്പ് തോൽവികൾ, ട്രോളുകൾ, വ്യക്തിപരമായ ആക്രമണങ്ങൾ എന്നിവയെല്ലാം നേരിട്ടും രാഹുൽ സെൻസേഷണലിസത്തിലേക്ക് വീണുപോയില്ലെന്ന് സ്വര ഭാസ്കർ ട്വീറ്റ് ചെയ്തു. വിദ്വേഷപരമായ പരാമർശങ്ങളൊന്നും അദ്ദേഹത്തിൽ നിന്നും ഉണ്ടായില്ല. രാജ്യത്തിന്റെ സാഹചര്യം മനസിലാക്കിയാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്ന് ഭാരത് ജോഡോ യാത്രയെ മുൻനിർത്തി സ്വര ഭാസ്കർ പറഞ്ഞു.
ഭാരത് ജോഡോ യാത്ര നിലവിൽ തെങ്കാനയിലാണ് പര്യടനം നടത്തുന്നത്. 19 നിയമസഭ മണ്ഡലങ്ങളിലൂടേയും ഏഴ് ലോക്സഭ മണ്ഡലങ്ങളിലൂടേയും തെലങ്കാനയിൽ പര്യടനം നടത്തും. 375 കിലോ മീറ്ററാണ് യാത്ര തെലങ്കാനയിൽ സഞ്ചരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.