Posted On
date_range Updated On
date_range സുവേന്ദു അധികാരി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി: ബി.ജെ.പി എം.എൽ.എയും ബംഗാളിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ ക്രമസമാധാന നില വഷളായതിനെക്കുറിച്ച് ഇരുവരും ചർച്ച നടത്തി.
തിരക്കിനിടിയിലും കൂടിക്കാഴ്ചക്ക് അമിത് ഷാ അവസരമൊരുക്കിയതിൽ സന്തോഷമുണ്ടെന്ന് സുവേന്ദു അധികാരി പ്രതികരിച്ചു. ബംഗാളിലെ ക്രമാസമാധാന മേഖലയിലുണ്ടായ പ്രശ്നങ്ങൾ മന്ത്രിയെ ബോധ്യപ്പെടുത്തിയതായി സുവേന്ദു അധികാരി പറഞ്ഞു.
അതെ സമയം സുരക്ഷാ ജീവനക്കാരന്റെ മരണവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് സുവേന്ദു അധികാരിക്ക് സി.ഐ.ഡി സമൻസ് അയച്ചിരുന്നു. വെടിയുണ്ടയേറ്റ നിലയിലായിരുന്നു സുരക്ഷാ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോയെന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.