ലക്ഷങ്ങൾ വിലവരുന്ന ഷൂ, 80,000 രൂപയുടെ പാന്‍റ്സ്...; സുകേഷ് ചന്ദ്രശേഖറിന്‍റെ ജയിൽ മുറിയിൽ റെയ്ഡ്

ന്യൂഡൽഹി: 217 കോടി തട്ടിയ കേസിൽ തടവിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖറിന്‍റെ ജയിൽ മുറിയിൽ റെയ്ഡ്. ഡൽഹി മൻഡോളി ജയിലിൽ നടത്തിയ മിന്നൽ റെയ്ഡിൽ ആഡംബര വസ്തുക്കൾ കണ്ടെടുത്തു. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഒന്നര ലക്ഷം രൂപ, ലക്ഷങ്ങൾ വിലവരുന്ന ഷൂ, 80,000 രൂപയുടെ ജീൻസ് പാന്‍റുകൾ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ജയിൽ മുറിയിൽ അധികൃതർക്കു മുന്നിൽ സുകേഷ് കരയുന്നത് ദൃശ്യങ്ങളിലുണ്ട്. ആഡംബര ജീവിതമാണ് ജയിലിലും സുകേഷ് നയിക്കുന്നതെന്ന രഹസ്യ വിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്.

ആഡംബര ജീവിതത്തിന് ബിസിനസുകാരന്‍റെ ഭാര്യയിൽനിന്ന് 217 കോടി തട്ടിയ കേസിലാണ് സുകേഷ് ചന്ദ്രശേഖർ ജയിലിലായത്. ബോളിവുഡ് നടിമാരടക്കം ​പ്രതി ചേർക്കപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസാണിത്. തട്ടിയെടുത്ത പണം നടി ജാക്വിലിൻ ഫെർണാണ്ടസിനാണ് സുകേഷ് നൽകിയതെന്നായിരുന്നു ഇ.ഡിയുടെ കണ്ടെത്തല്‍. 

Tags:    
News Summary - surprise raid at Sukesh Chandrasekhar’s cell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.