സുർജേവാലക്ക് 48 മണിക്കൂർ പ്രചാരണ വിലക്ക്

ന്യൂ​ഡ​ൽ​ഹി: ന​ടി​യും ബി.​ജെ.​പി എം.​പി​യു​മാ​യ ഹേ​മ​മാ​ലി​നി​ക്കെ​തി​രാ​യ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശ​ത്തി​ന്റെ പേ​രി​ൽ കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ൺ​ദീ​പ് സി​ങ് സു​ർ​ജേ​വാ​ല​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ 48 മ​ണി​ക്കൂ​ർ പ്ര​ചാ​ര​ണ വി​ല​ക്ക്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച കാ​ണി​ക്ക​ൽ നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. അ​ന്ത​സ്സി​ല്ലാ​ത്ത​തും അ​പ​രി​ഷ്‌​കൃ​ത​വും അ​ശ്ലീ​ല​വു​മാ​യ പ​രാ​മ​ർ​ശ​മാ​ണെ​ന്നാ​യി​രു​ന്നു ക​മീ​ഷ​ന്റെ ആ​രോ​പ​ണം. ബി.​ജെ.​പി തെ​ളി​വാ​യി ന​ൽ​കി​യ വി​ഡി​യോ കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നാ​യി​രു​ന്നു സു​​ർ​ജേ​വാ​ല​യു​ടെ മ​റു​പ​ടി. ഈ ​മ​റു​പ​ടി ത​ള്ളി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​ചാ​ര​ണ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. 

Tags:    
News Summary - Surjewalak banned from campaigning for 48 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.