സുപ്രീംകോടതി പരമോന്നതമാണ്, എന്നാൽ തെറ്റുപറ്റാത്ത ഒന്നല്ല -ഉവൈസി

ന്യൂഡൽഹി: സുപ്രീംകോടതി പരമോന്നതമാണെന്നും അതേസമയം, ഒരിക്കലും തെറ്റുപറ്റാത്ത ഒന്നല്ലെന്നും എ.ഐ.എം.ഐ.എം അധ്യക്ഷ ൻ അസദുദ്ദീൻ ഉവൈസി എം.പി. ബാബരി കേസ് വിധിയിൽ സംതൃപ്തനല്ല. വസ്തുതകൾക്ക് മേൽ വിശ്വാസം വിജയം നേടിയ വിധിയാണുണ്ടായതെ ന്നും ഉവൈസി പറഞ്ഞു.

'Supreme But Not Infallible: Essays in Honour of the Supreme Court of India' എന്ന പുസ്തകത്തിന്‍റെ കവർ ചിത്രം ട്വീറ്റ് ചെയ്താണ് ഉവൈസി വിധിയോട് ആദ്യം പ്രതികരിച്ചത്.

തങ്ങൾ വഞ്ചിക്കപ്പെട്ടതായും ഇന്ത്യ ഹിന്ദുരാഷ്ട്രമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് ഏക്കറിനായി യാചിക്കുകയല്ല തങ്ങൾ. നിയമപരമായി അവകാശപ്പെട്ട സ്ഥലത്തിന് വേണ്ടിയാണ് ആവശ്യമുന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Supreme But Not Infallible says owaisi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.