Posted On
date_range Updated On
date_range സി.ഐ.എസ്.എഫിന്റെ വെടിയേറ്റ് 11കാരന് ഗുരുതര പരിക്ക്
ചെന്നൈ: തമിഴ്നാട്ടിലെ പുതുക്കോട്ടയിൽ സി.ഐ.എസ്.എഫിന്റെ ഷൂട്ടിങ് പരിശീലനത്തിനിടെ 11കാരന് അബദ്ധത്തിൽവെടിയേറ്റു. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ തലക്കാണ് വെടിയേറ്റ്. പുതുക്കോട്ടയിൽ നരത്താമലയിലാണ് സംഭവം.
പരിക്കേറ്റ കുട്ടിയെ ഉടൻ പുതുക്കോട്ട ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി തഞ്ചാവൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ഷൂട്ടിങ് പരിശീലനത്തിനിടെ ബുള്ളറ്റുകളിലൊന്ന് ലക്ഷ്യം തെറ്റുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.
സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരോട് പൊലീസ് പ്രാഥമികമായി വിവരങ്ങൾ ചോദിച്ചറിഞ്ഞു. അതേസമയം, ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തിന് തമിഴ്നാട് പൊലീസോ സി.ഐ.എസ്.എഫോ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.