Posted On
date_range Updated On
date_range പി. രവീന്ദ്രനാഥിന്‍റെ വിജയം അസാധുവാക്കിയ വിധിക്ക് സ്റ്റേ
ന്യൂഡൽഹി: എ.ഐ.എ.ഡി.എം.കെ തേനി എം.പിയും മുൻ തമിഴ്നാട് മുഖ്യമന്ത്രി ഒ. പന്നീർസെൽവത്തിന്റെ മകനുമായ പി. രവീന്ദ്രനാഥിന്റെ 2019ലെ തെരഞ്ഞെടുപ്പ് വിജയം അസാധുവായി പ്രഖ്യാപിച്ച മദ്രാസ് ഹൈകോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.
ഹൈകോടതി ഉത്തരവിനെതിരെ രവീന്ദ്രനാഥ് സമർപ്പിച്ച അപ്പീലിലാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി. അടുത്ത ഉത്തരവു വരെ പാർലമെന്റ് അംഗമായി തുടരാമെന്നും കോടതി പറഞ്ഞു.തെരഞ്ഞെടുപ്പ് ചോദ്യംചെയ്ത് ഹരജി നൽകിയ പി. മിലാനിക്ക് നോട്ടീസ് അയക്കാനും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.