പ്രത്യേക പാർലമെന്റ് സമ്മേളനം പ്രധാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രം -സ്റ്റാലിൻ

ചെ​ന്നൈ: സെപ്റ്റംബർ 18ന് വിളിച്ചു ചേർത്ത പ്രത്യേക പാർലമെന്റ് സമ്മേളനം ശ്രദ്ധ തിരിക്കാനുള്ള ബി.ജെ.പിയുടെ അടവാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സി.എ.ജി) റിപ്പോർട്ട്, മണിപ്പൂർ കലാപം തുടങ്ങിയ നിർണായക വിഷയങ്ങൾക്ക് മുൻഗണന നൽകേണ്ട സമയമാണിത്.

''ഐക്യപ്പെടാനും ശക്തമായ സ്വാധീനം ചെലുത്താനുമുള്ള സമയമാണിത്. നമ്മുടെ ദൗത്യം സുവ്യക്തമാണ്. ബി.ജെ.പിയുടെ വഴിതിരിച്ചുവിടൽ തന്ത്രങ്ങളിൽ പതറരുത്. ശക്തമായി നിൽക്കുക, ശബ്ദമുയർത്തുക...മണിപ്പൂരിലെ അതിക്രമങ്ങൾ, സി.എ.ജി റിപ്പോർട്ടിലെ അപകീർത്തികരമായ ക്രമക്കേടുകൾ എന്നിവ ഉയർത്താൻ ഇൻഡ്യ സഖ്യം ധാരണയിലെത്തുക. നമുക്ക് ഒരുമിച്ച് ബി.ജെ.പിയുടെ ഗൂഢാലോചനയെ പരാജയപ്പെടുത്താനും നമ്മുടെ പരമാധികാര റിപ്പബ്ലിക്കിന് നീതി ഉറപ്പാക്കാനും കഴിയും.''-സ്റ്റാലിൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

പാർലമെന്റിന്റെ പഴയ കെട്ടിടത്തിൽ സെപ്റ്റംബർ 18നാണ് പ്രത്യേക പാർലമെന്റ് സമ്മേളനം നടക്കുക. ഗണേശ ചതുർഥിയോടനുബന്ധിച്ച് സെപ്റ്റംബർ 19ന് പുതിയ കെട്ടിട​ത്തിലേക്ക് മാറുമെന്നാണ് റിപ്പോർട്ട്. സെപ്റ്റംബർ 18 മുതൽ 22വരെയാണ് പ്രത്യേക പാർലമെന്റ് സമ്മേളനം നടക്കുക. ഒരാഴ്ച മുമ്പ് പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇതെ കുറിച്ച് അറിയിച്ചത്. സമ്മേളനത്തിലെ അജണ്ടയെന്താ​ണെന്ന കാര്യം ബി.ജെ.പി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Tags:    
News Summary - Special session of Parliament diversion tactic of BJP says Stalin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.