Posted On
date_range Updated On
date_range എഴുത്തുകാരിൽ ചിലർ യുവാക്കളെ വഴിതെറ്റിക്കുന്നു -യോഗി ആദിത്യനാഥ്
ലഖ്നോ: എഴുത്തുകാരിൽ ചിലർ സാഹിത്യത്തെ വിഭജിച്ച് യുവാക്കളെ വഴിതെറ്റിക്കാൻ ശ്രമിക്കുകയാണെന്നും അത്തരം സാഹചര്യം ഉണ്ടാവുന്നില്ലെന്നത് ഉറപ്പു വരുത്തേണ്ടത് എഴുത്തുകാരുടെ ഉത്തരാവദിത്തമാണെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 43ാമത് ഹിന്ദി സമ്മാൻ സമാര പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാഹിത്യം സമൂഹത്തിെൻറ കണ്ണാടിയാണ്. അതിൽ പൊതുജന ക്ഷേമവും ഉൾപ്പെടണം. സമൂഹത്തിന് ദിശാബോധം നൽകുകയെന്നത് എല്ലാ പൗരൻമാരുടേയും ഉത്തരവാദിത്തമാണെന്നും സാഹിത്യത്തിലൂടെ രാഷ്ട്ര സേവനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.