Posted On
date_range Updated On
date_range പൂഞ്ചിലെ നിയന്ത്രണരേഖയിൽ സൈനികൻ വെടിയേറ്റ് മരിച്ചു
ജമ്മു: ജമ്മു കശ്മീരിലെ പൂഞ്ചിൽ ഡ്യൂട്ടിക്കിടെ സൈനികൻ അബദ്ധത്തിൽ വെടിയേറ്റ് മരിച്ചു. റൈഫിൽ മാനായ ജോധ്പൂർ സ്വദേശി മധു സിങ് ആണ് മരണപ്പെട്ടത്. മെൻധാർ സെക്ടറിലെ ഫഗ്വാരി ഗലിയിലെ നിയന്ത്രണരേഖക്ക് സമീപമായിരുന്നു സംഭവം. വെടിയേറ്റ സൈനികൻ സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു.
സ്വന്തം റൈഫിളിൽ നിന്നാണോ സഹപ്രവർത്തകരിൽ നിന്നാണോ സൈനികന് വെടിയേറ്റത് എന്നത് സ്ഥിരീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.