Posted On
date_range Updated On
date_range ലോക്ഡൗണില്‍ ജോലി പോയി; ആപ് വഴി മയക്കുമരുന്ന് വിറ്റ സോഫ്റ്റ്വെയർ എന്‍ജിനീയര്‍ അറസ്റ്റില്‍
മുംബൈ: മൊബൈല്‍ ആപ് വഴി മയക്കുമരുന്ന് വില്‍പന നടത്തിയ സോഫ്റ്റ്വെയർ എന്‍ജിനീയര്‍ അറസ്റ്റില്‍. ലോക്ഡൗണില്‍ ജോലി നഷ്ടപ്പെട്ട മുംബൈയിലെ എന്‍ജിനീയറാണ് മയക്കുമരുന്ന് വില്‍പന ആരംഭിക്കുകയും അറസ്റ്റിലാവുകയും ചെയ്തത്.
അമേരിക്കയിലെ തന്റെ ബന്ധങ്ങളിലൂടെ ഇയാള്‍ മയക്കുമരുന്ന് ഇറക്കുമതി ചെയ്യുകയും കൊറിയര്‍ വഴി ഇന്ത്യയിലുടനീളം വിതരണം ചെയ്യുകയുമായിരുന്നു. ആന്റി നാര്‍കോട്ടിക്‌സ് സെല്‍ (എ.എന്‍.സി) ആണ് യാഷ് കലാനി എന്ന യുവാവിനെ അറസ്റ്റ് ചെയ്തത്.
ബാന്ദ്രയില്‍നിന്ന് രണ്ടു പേരെ എ.എന്‍.സി പിടികൂടിയതോടെയാണ് വന്‍മയക്കുമരുന്ന് ശൃംഖലയെക്കുറിച്ചുള്ള വിവരം ചുരുളഴിഞ്ഞത്. 1.62 കോടിയുടെ കഞ്ചാവ് ഇവരില്‍നിന്ന് കണ്ടെടുത്തു. ഇന്ത്യയില്‍ ഗ്രാമിന് 1800 രൂപ മുതല്‍ 3000 രൂപവരെ വിലക്ക് വില്‍ക്കുന്ന കഞ്ചാവാണ് ഇവരില്‍നിന്ന് കണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.