ബംഗാളിൽ ഹിന്ദുക്കളെ വംശഹത്യ ചെയ്യുകയാണെന്ന് കേന്ദ്രമന്ത്രി; ബി.ജെ.പി ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുകയാണെന്ന് തൃണമൂൽ കോൺ​ഗ്രസ്

കൊൽക്കത്ത: ബംഗാളിൽ ഹിന്ദുക്കളെ വംശഹത്യ ചെയ്യുകയാണെന്ന പരാമർശത്തിന് പരാമർശത്തിന് പിന്നാലെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് (ടി.എം.സി). ബി.ജെ.പി സംസ്ഥാനത്ത് വർ​ഗീയവിഷം വിളമ്പുകയാണെന്നും ജനങ്ങളെ ജാതി ചൊല്ലി വിഭജിക്കാൻ ശ്രമിക്കുകയാണെന്നും പാർട്ടി പറ‍ഞ്ഞു.

ന്യൂഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു കേന്ദ്രമന്ത്രി സമൃതി ഇറാനി പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ വിമർശനവുമായി രം​ഗത്തെത്തിയത്. മമത ഹിന്ദു വംശഹത്യയിൽ പ്രശസ്തയാണെന്നും ഇപ്പോൾ അവർ പാർട്ടി അം​ഗങ്ങളെ ഹിന്ദു സ്ത്രീകളെ ലൈം​ഗികമായി ഉപ​ദ്രവിക്കാൻ അനുമതി നൽകിയിരിക്കുകയാണെന്നുമായിരുന്നു മന്ത്രിയുടെ പരാമർശം.

മമത ബാനർജി ഹിന്ദുക്കളെ വംശഹത്യ ചെയ്യുന്നതിൽ പ്ര​ഗത്ഭയാണ്. ഇപ്പോൾ അവർ വിവാഹിതരായ ഹിന്ദു സ്ത്രീകളെ ടി.എം.സി ഓഫീസിൽ വെച്ച് ലൈം​ഗികമായി പീഡിപ്പിക്കാൻ പാർട്ടി പ്രവർത്തകർക്ക് അനുമതിയും കൊടുക്കും. ബംഗാളി ഹിന്ദു സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തതിന് സന്ദേശ്ഖാലിയിലെ സ്ത്രീകൾ ആരോപിക്കപ്പെട്ട ഈ മനുഷ്യൻ ആരാണ്? ആരാണെന്നതായിരുന്നു ഇതുവരെ ആശങ്ക. ഇപ്പോൾ പറയാം അത് ഷെയ്ഖ് ഷാജഹാൻ ആണ്. ഇനി മമത പറയട്ടെ, ഷെയ്ഖ് ഷാജഹാൻ എവിടെ?, സ്മൃതി പറഞ്ഞു.

പർഗാനാസ് ജില്ലയിലെ സന്ദേശ്ഖാലിയിൽ തൃണമൂൽ കോൺഗ്രസ് നേതാവായ ഷാജഹാൻ ഷെയ്ഖും അദ്ദേഹത്തിൻ്റെ അനുയായികളും ചേർന്ന് ഹിന്ദു സ്ത്രീകളെ ലൈം​ഗികമായി പീഡിപ്പിക്കുകയും ബലം പ്രയോ​ഗിച്ച് ഇവരിൽ നിന്നും ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചെന്നുമുള്ള ആരോപണത്തിന് പിന്നാലെയാണ് ടി.എം.സിയെ കടന്നാക്രമിച്ച് ബി.ജെ.പി രം​ഗത്തെത്തിയത്. കഴിഞ്ഞ ദിവസം വിഷയം ഉന്നയിച്ച് നിയമസഭ സമ്മേളനത്തിനിടെ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാ്യം വിളിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഉൾപ്പെടെ ആറ് ബി.ജെ.പി എം.എൽ.എമാരെ സസ്പെൻഡ് ചെയ്തിരുന്നു. അധികാരിക്ക് പുറമെ, അഗ്നിമിത്ര പാൽ, മിഹിർ ഗോസ്വാമി, ബങ്കിം ഘോഷ്, തപസി മൊണ്ടൽ, ശങ്കർ ഘോഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. നിലവിലെ സെഷന്റെ അവശേഷിക്കുന്ന ഭാ​ഗങ്ങളിലേക്കോ 30 ദിവസത്തേക്കോ (ആദ്യം നടക്കുന്ന ക്രമത്തിൽ) ആണ് സസ്പെൻഷൻ. സന്ദേശ്ഖാലിയിലെ സാഹചര്യങ്ങൾ മുൻനിർത്തി ചോദ്യോത്തരവേളയിൽ തൃണമൂൽ സർക്കാരിനെതിരെ ബി.ജെ.പി നേതാക്കൾ മുദ്രാവാക്യം മുഴക്കിയിരുന്നു. സന്ദേശ്ഖാലിക്കൊപ്പമെന്നെഴുതിയ വെള്ള ഷർട്ട് ധരിച്ചായിരുന്നു നേതാക്കൾ സഭയിലെത്തിയത്. പിന്നാലെ തറയിലിരുന്ന് മുദ്രാവാക്യം വിളികളോടെ പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് ബി.ജെ.പി എം.എൽ.എമാരെ സസ്‌പെൻഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിക്കാൻ സ്പീക്കർ ബിമൻ ബാനർജി തൃണമൂൽ കോൺഗ്രസ് എം.എൽ.എ ശോഭന്ദേബ് ചാറ്റർജിക്ക് അനുമതി നൽകുകയായിരുന്നു. ബി.ജെ.പി നേതാക്കൾ പലപ്പോഴും സഭയുടെ അച്ചടക്കം പാലിക്കുന്നില്ലെന്നും എം.എൽ.എമാർക്കെതിരായ നടപടി സഹിഷ്ണുതയുടെ പരിധിക്കപ്പുറമായതിനാലാണെന്നും ചാറ്റർജി വ്യക്തമാക്കി.

Tags:    
News Summary - Smriti Irani slams Mamata; Says Hindu genocide in Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.