Posted On
date_range Updated On
date_range തെരഞ്ഞെടുപ്പ് കമീഷെൻറ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുെവന്ന് യെച്ചൂരി
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷെൻറ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുവെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കമീഷെൻറ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാൻ ബി.ജെ.പിക്കെതിെര നടപടി വേണെമന്നും യെച്ചൂരി ആവശ്യപ്പെട്ടു. ബി.ജെ.പി െഎ.ടി സെൽ കർണാടക തെരഞ്ഞെടുപ്പ് തീയതി നേരത്തെ അറിയിച്ചത് സംബന്ധിച്ചാണ് യെച്ചൂരിയുടെ പ്രതികരണം.
കർണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിക്കുംമുമ്പെ ബി.ജെ.പി മീഡിയ സെൽ പുറത്തുവിട്ടിരുന്നു. ബി.ജെ.പി ഐടി സെൽ മേധാവി അമിത് മാളവ്യയാണ് ട്വിറ്ററിലൂടെ തീയതി പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.