Posted On
date_range Updated On
date_range മാതാപിതാക്കളുടെ വഴക്കിനെ തുടർന്ന് സഹോദരങ്ങൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു
പിലിഭിത്: മാതാപിതാക്കൾ തമ്മിലുള്ള വഴക്കിനെ തുടർന്ന് സഹോദരങ്ങൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയിൽ പുരാൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവമുണ്ടായത്.
അസിം റാസയുടെ മക്കളായ കഷിഷ്(20), മുന്നി(18) എന്നിവരാണ് ആത്മഹത്യ ചെയ്തത്. വിഷം കഴിച്ച കുട്ടികളെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
കുടുംബപ്രശ്നത്തെതുടർന്ന് ഇവരുടെ മാതാപിതാക്കൾ തമ്മിൽ തർക്കത്തിലായിരുന്നു. ഞായറാഴ്ചയും ഇവർ തമ്മിൽ വഴക്കുണ്ടായതാണ് കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
സംഭവത്തിൽ നടപടിയെടുക്കാൻ കുടുംബാംഗങ്ങൾ പൊലീസിനെ ആദ്യം അനുവദിച്ചിരുന്നില്ല. എന്നിരുന്നാലും സംഭവസ്ഥലത്ത് കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.