കാർഗോയിൽ പുക പടർന്നു; സിംഗപ്പൂർ വിമാനം ​െചന്നൈയിൽ ഇറക്കി

ചെന്നൈ: കാർഗോയിൽ പുക പടർന്നത്​ പരിഭ്രാന്തി പടർത്തിയതിനെ തുടർന്ന്​ സിംഗപ്പൂരിലേക്ക്​ പോകുന്ന സ്​കൂട്ട്​ എ യർവേസിൻെറ​ ടി.ആർ 567 ​എന്ന വിമാനം ​ചെന്നൈയിൽ അടിയന്തരമായി ഇറക്കി. ഇന്ന്​ പുലർച്ചെ 3:40നായിരുന്നു സംഭവം.

തമിഴ്​നാട്ടിലെ ട്രിച്ചിയിൽ നിന്ന്​ സിംഗപ്പൂരിലേക്ക്​ പോവുകയായിരുന്ന വിമാനത്തിൻെറ കാർഗോ വിഭാഗത്തിലായിരുന്നു പുക പടർന്നത്​. ഇത്​ പൈലറ്റിൻെറ ശ്രദ്ധയിൽപെടുകയും വിമാനം ചെന്നൈ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ ഇറക്കുകയുമായിരുന്നു.

161ഓളം യാത്രക്കാരും ക്രൂ മെമ്പർമാരും വിമാനത്തിലുണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണ്​. പ്രശ്​നങ്ങൾ പരിഹരിച്ച്​ ഇന്ന്​ വൈകുന്നേരം തന്നെ സിംഗപ്പൂരിലേക്ക്​ തിരിക്കും.

Tags:    
News Summary - Singapore-Bound Private Flight Makes Emergency Landing At Chennai-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.