Posted On
date_range Updated On
date_range സിഖ് വിദ്യാർഥിക്ക് വാഷിങ്ടണിൽ അക്രമം; സുഷമാ സ്വരാജ് റിപ്പോർട്ട് തേടി
ന്യൂഡൽഹി: വാഷിങ്ടണ്ണിൽ സിഖ് വിദ്യാർഥി ആക്രമിക്കപ്പെട്ട സംഭവത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വാരാജ് അമേരിക്കിലെ ഇന്ത്യൻ എംബസിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.
14 വയസ്സുള്ള സിഖ് വിദ്യാർഥിയെ ഇന്ത്യക്കാരനെന്ന് ആരോപിച്ചാണ് സഹപാഠിയും പിതാവും ചേർന്ന് അന്യായമായി മർദ്ദിച്ചത്. വാർത്ത താൻ കണ്ടിരുന്നെന്നും പ്രശ്നത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഇന്ത്യൻ എംബസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുഷമ ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.