Posted On
date_range Updated On
date_range പഞ്ചാബിൽ മന്ത്രിസഭാ യോഗത്തിൽ സിദ്ദു വിട്ടുനിന്നു
ചണ്ഡീഗഢ്: പഞ്ചാബിൽ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് വിളിച്ചു ചേർത്ത മന്ത്രിസഭാ യോഗത്തിൽ നിന്ന് മ ന്ത്രി നവജ്യോത് സിങ് സിദ്ദു വിട്ടുനിന്നു. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് സർക്കാറിൽ നിന്ന് ഒറ്റപ്പെട്ട ഒരേയൊരു മന്ത്രി താൻ മാത്രമാണെന്നും അതിനാൽ യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ പാർട്ടിയുടെ തോൽവിയിൽ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, നവജ്യോത് സിങ് സിദ്ദുവിനെ കുറ്റപ്പെടുത്തിയിരുന്നു.
എന്നാൽ ജയത്തിനും തോൽവിക്കും കൂട്ടുത്തരവാദിത്തമാണുള്ളതെന്ന് സിദ്ദു അഭിപ്രായപ്പെട്ടു. നഗര പ്രദേശങ്ങളിൽ കോൺഗ്രസ് വലിയ വോട്ട് നേടിയാണ് വിജയിച്ചതെന്ന് സിദ്ദു അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.